Wednesday, March 26, 2008

കഥ പറയുമ്പോള്‍

ഇന്നിപ്പം കഥ പറയുമ്പോള്‍ എന്ന പടം കണ്ടു വീട്ടില്‍ വന്നു കയറിയതേ ഉള്ളു. തുടക്കം തൊട്ടു അവസാനം വരെ ദാരിദ്ര്യം പറച്ചില്‍. എനിക്കു പടം ഇഷ്ടപെട്ടില്ല. ഒന്നാമതു തുടക്കം മുതല്‍ ഒടുക്കം വരെ വച്ചു കെട്ടി ഉണ്ടാക്കിയേക്കുന്ന ദാരിദ്രത്തില്‍ ആണെന്നു കാണിക്കാന്‍ ആയി വീണ്ടും വീണ്ടും ഏച്ചു കെട്ടിയ ദാരിദ്ര്യ ഡയലോഗ് മനുഷ്യനില്‍ വെറുപ്പുളവാക്കുന്നു.

ഒരു കസേര വാങ്ങാന്‍ കഴിവില്ലാത്ത ബാര്‍ബര്‍ (കസ്റ്റമര്‍ ഇരിക്കുമ്പോള്‍ ഒടിഞ്ഞു പോവുന്നു ഒരു സീനില്‍), പത്ത് ബിയില്‍ പഠിക്കുന്നതടക്കം മൂന്നു കുട്ടികളുടെ അമ്മ ആയി മീന (അസഹനീയം, അഭിനയം ശ്രീനിയെ കടത്തി വെട്ടും, അതു പോലെ തന്നെ പ്രായം ആ കാരക്ടറിനു ചേരത്തും ഇല്ല). തനി നാട്ടിന്‍പുറം വൈഫ്, ശ്രീനിയുടെ ഹെയര്‍ സ്റ്റൈലും മറ്റും എന്തായാലും പട്ടണം കണ്ട ഒരാളുടെ അല്ല, പക്ഷെ ഭാര്യ തലമുടി ഒക്കെ ചെത്ത് സ്റ്റൈലില്‍ ഒരു വശം ഒക്കെ ചെമ്പിച്ച് അടിപൊളി ആയി നില്‍ക്കുന്നു. മോഡേണ്‍ ബാര്‍ബര്‍ കട നടത്തുന്ന ജഗദീഷ് ഒരു സീനില്‍ ഭയങ്കരമായി കത്രിക ഏഴയലത്തു കൂടി പോവാതെ തലമുടി വെട്ടുന്നു, അസഹനീയമായ ദാരിദ്ര്യം പറച്ചിലിനു ശേഷം ശ്രീനിയുടെ കോബ്ലക്സ് ആസ് യൂഷ്യുവല്‍ കറുത്തിരിക്കുന്നതും, പൊക്കം കുറഞ്ഞിരിക്കുന്നതും, സൌന്ദര്യം ഇല്ലാത്തതിലും എത്തി നില്‍ക്കുന്നു (ജനം ഇതു കണ്ടും കേട്ടും മടുത്തില്ലേ??). ദാരിദ്രത്തിന്റെ നെല്ലി പലക കണ്ട് നില്‍ക്കുമ്പോള്‍ മൂത്ത കുട്ടിയെ പത്തില്‍ നിന്നും പുറത്താക്കുന്നു.
പക്ഷെ ഭാര്യയുടെ കഴുത്തില്‍ ചുരുങ്ങിയത് ഒരു മൂന്നു പവന്റെയെങ്കിലും മിന്നും ചെവിയില്‍ ചുരുങ്ങിയത് ഒരു കാല്‍ പവന്റെ കമ്മലും ഉണ്ട്. പക്ഷെ മകളെ സ്കൂളില്‍ നിന്നും പുറത്താക്കുമ്പോളും അതു വെറും സില്ലിയായ ഡയലോഗുകളിലൂടെ ഒന്നുമല്ലാത്ത ഒരു കാര്യമായി അദ്ദേഹം കാണുന്നു. മൊത്തം ഒരു വിരോധാഭാസം ആയിരുന്നു.

നിമിഷ കവി സലീം കുമാര്‍ തനിക്കു ബോര്‍ ആക്കാന്‍ പറ്റുന്ന അത്രയും ബോര്‍ ആക്കിയിട്ടുണ്ട്. അതു പോലെ തന്നെ സുരാജ് വെഞ്ഞാറന്മൂടനും (ഇയ്യാളെ എങ്ങനെ പടത്തില്‍ എടുത്തു??). തുടക്കത്തിലെ കത്തില്‍ തന്നെ ഉണ്ട് ഈ പടത്തില്‍ കണ്ടു പഴകിയ രംഗങ്ങള്‍ ആണു വരാന്‍ ഇരിക്കുന്നത് എന്ന്. തുടക്കത്തില്‍ ജഗതിയെ കണ്ടപ്പോള്‍ സന്തോഷിച്ചിരുന്നു, പക്ഷെ പിന്നിട് പുള്ളിയെ കണ്ടില്ല.

ദാരിദ്ര്യം പറച്ചിലിനും തന്നെ കുറിച്ചു തന്നെ ഉള്ള കോബ്ലക്സ് ഡയലോഗിനു ശേഷം സിനിമാ ഷൂട്ടിങ്ങ് വരുന്നു. നാട് ഉണരുന്നു. പീന്നീടുള്ള രംഗങ്ങള്‍ ആണു സിനിമയുടെ ജീവന്‍. മമ്മൂട്ടി അഞ്ചു സീനുകളിലും ഒരു പാട്ടു സീനിലും ഉണ്ട്. മമ്മൂട്ടിയെ കൊണ്ട് അനാവശ്യമായ ഡയലോഗുകളും പറയിപ്പിച്ചിട്ടുണ്ട് ശ്രീനി. പ്രെത്യേകിച്ചും ദൈവത്തിന്റെ മാലാഖയും അഗസ്ത്യനും മറ്റും സ്കൂളിലേ പരുപാടിക്കു ഇന്‍വൈറ്റ് ചെയ്യാന്‍ ചെല്ലുമ്പോള്‍ ഉള്ള സീനില്‍. കഥാപാത്രത്തെ ആണു ജനങ്ങള്‍ ആരാധിക്കുന്നത്, നടനെ ആരാധിക്കണ്ട കാര്യം ഇല്ല, ആന കൂനാ എന്നൊക്കെ ആയിരുന്നു ഡയലോഗ്. ശ്രീനിയുടെ കോബ്ലക്സ് ആണെന്നെ ഞാന്‍ അതിനേ കൂറിച്ചു പറയൂ. ഒരു നടന്‍ അവതരിപ്പിക്കുന്നത് കണ്ട് കണ്ട് ആ നടനെ തന്നെ ആണു ജനം ആരാധിക്കുക, അല്ലാതെ വടക്കന്‍ വീരഗാഥയിലെ ചന്തുവിനെ അല്ല, ആ ചന്തുവിനെ അവതരിപ്പിച്ച മമ്മൂട്ടി എന്ന വ്യക്തിയെ തന്നെ ആണു ആരാധകര്‍ ആരാധിക്കുന്നത്. അതു ജാഡ ഇറക്കി ആ സീന്‍ നശിപ്പിച്ചു, ആസ് യൂഷ്യുവല്‍ പലപ്പോഴും കേട്ടിട്ടുള്ള കാര്യം തന്നെ ആയിരുന്നു അതില്‍ പറയുന്നതും.

അവസാനത്തെ ക്ലൈമാക്സ് രംഗം അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ മമ്മൂട്ടിയും അതു കേട്ടു നിന്നവരും ഷൂട്ടിങ്ങിനിടയില്‍ പൊട്ടി കരഞ്ഞു എന്നൊക്കെ ആണു നാനയില്‍ എഴുതിയത്. രംഗത്തെ ഓവര്‍ ആക്ടിങ്ങ് കണ്ടപ്പോള്‍ ഏഷ്യാനെറ്റിലെ മാനസ പുത്രി ഇതിലും ഭേദം എന്നാണു. മമ്മൂട്ടി അതു കഴിഞ്ഞു കരഞ്ഞു എങ്കില്‍ അതു അദ്ദേഹത്തിന്റെ ഫെയിലിയര്‍ തന്നെ ആണു കാണിക്കുന്നത്.

ശ്രീനിയുടെ റോള്‍ വളരെ നല്ല അഭിനയ സാധ്യത ഉള്ള ഒരു റോള്‍ ആയിരുന്നു പ്രെത്യേകിച്ചും അവസാന സീനുകളില്‍. പക്ഷെ അതു ശെരിക്കൂം നശിപ്പിച്ചു കൈയില്‍ കൊടുത്തു ശ്രീനി. മുഖത്ത് ഒരു ഭാവം പോലും ഇല്ലാ‍തെ പക്കാ ബോര്‍ ആയിരുന്നു ശ്രീനി തുടക്കം മുതല്‍ ഒടുക്കം വരെ. ശ്രീനി നായകന്‍ ആയി അഭിനയിച്ചിട്ടുള്ള മിക്ക പടത്തിലും പുള്ളിയുടെ അഭിനയം തീറു ബോര്‍ തന്നെ ആണു. തിരക്കഥയുടെ ശക്തിയില്‍ അതു വിസ്മരിക്കപ്പെടുന്നു. മറ്റൊരു തെളിവ് ‘യെസ് യുവര്‍ ഓണര്‍‘ എന്ന സിനിമയിലെ ശ്രീനിയുടെ അഭിനയം ആണു. താന്‍ എന്തൊരു ബോറന്‍ അഭിനേതാവാണു എന്നു യാതൊരു മുഖഭാവ വ്യത്യാസവും ഇല്ലാതെ ശ്രീനി ‘കഥ പറയുമ്പോള്‍’ എന്ന സിനിമയില്‍ നന്നായി കാണിച്ചിട്ടുണ്ട്.

മൂന്നു പോസിറ്റീവിനു ഒരു നെഗറ്റീവ് എന്നാണു എന്റെ മാനേജ്മെന്റ് ക്ലാസില്‍ പഠിപ്പിച്ചത്, അതു കൊണ്ട് ഇതില്‍ നല്ല കാര്യങ്ങള്‍ ‘തൊടുപുഴ’ യുടെ സൌന്ദര്യവും, നല്ല തിരക്കഥയും, നാടിനോടൊത്ത് നില്‍ക്കുന്ന ചിത്രീകരണവും ആണു. അതു പോലെ തന്നെ പടത്തെ കീറി മുറിക്കാതെ കാണുകയാണെങ്കില്‍ ബോര്‍ അടിക്കാതെ കാണുകയും ചെയ്യാം. മുകേഷ് തന്റെ രംഗങ്ങള്‍ നന്നാക്കി. ഒന്നോ രണ്ടൊ തമാശ രംഗങ്ങള്‍ ഉണ്ടീ പടത്തില്‍. പക്ഷെ ഒരു 6/10 ആണു എനിക്കീ പടം എന്നാണു തോന്നിയത്. ഇനി ഒത്തിരി എക്സ്പെറ്റേഷന്‍സ് ഉണ്ടായിരുന്നത് കൂടി ആണൊ എനിക്കു ഇതു ശെരിക്കും ഇഷ്ട്പെടാതിരുന്നത് എന്നും ഒരു ഡൌട്ട് ഇല്ലാതില്ല. :)

നടനമോ....വിസ്മയമോ

സ്ഫടികം.....ആദ്യം കാണുന്നത് തൊണ്ണൂറ്റഞ്ചില്‍ എന്റെ പതിമൂന്നാം വയസ്സില്‍. മുവാറ്റുപുഴ അപ്സരയില്‍ ആയിരുന്നു പടം റിലീസ്. കണ്ടത് അമ്മയുടേയും അമ്മയുടെ ചേച്ചി (എന്റെ ആന്റി) യുടേയും ആന്റിയുടെ മകളുടേയും കൂടെ. മുവാറ്റുപുഴ അപ്സര തിയേറ്റര്‍ മുവാറ്റുപുഴ ചന്തയുടെ അടുത്താണു. പേട്ടു കാക്കാന്മാരുടെ തനി കൊണം (ഗുണം) മനസ്സിലാക്കണമെങ്കില്‍ ചന്ത ദിവസം ആ തിയേറ്ററില്‍ ഒന്നു പോയാല്‍ മതി. ലോകത്തുള്ള സകല മുസ്ലീമുകളെയും വെറുത്തു പോവും.

അന്നു പിന്നെ മോഹന്‍ലാല്‍ ഫാന്‍സുകളായിരുന്ന ഞങ്ങള്‍ (എന്റെ ഫാമിലിയിലെല്ലാവരും തന്നെ മോഹന്‍ ലാല്‍ ഫാന്‍സുകാര്‍ ആണു) കോതമംഗലം പള്ളിയില്‍ എന്തോ വിശേഷത്തിനു പോയി വരുന്ന വഴി ആയിരുന്നു. മുടിയാനായിട്ട് ഒരു വ്യാഴാഴ്ച്ച ചന്ത ദിവസം ആയിരുന്നു പടം കാണാന്‍ ആയി തീരുമാനിച്ചത്. പടം ഇറങ്ങി ആറു ദിവസമേ ആയിട്ടുണ്ടായിരുന്നുള്ളു. സിനിമാ തിയേറ്റര്‍ നിറച്ചും ജന കൂട്ടം, മുവാറ്റുപുഴയെ അറിയുന്നവര്‍ക്കറിയാം അപ്സരയുടെ പരിസരം ചന്ത ഉണ്ടെങ്കിലും ഇല്ലെങ്കിലും മുസ്ലീമുകള്‍ ദത്തെടുത്തേക്കുകയാണെന്നു. അന്നും പതിവു പോലെ തിയേറ്റര്‍ നിറച്ചും അവന്മാര്‍ തന്നെ. ഒരു ജന കൂട്ടത്തിനു എത്രത്തോളും തറ ആകാന്‍ കഴിയും എന്നു അറിയാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ അവിടെ ഒന്നു പോയാല്‍ മതി. എങ്കിലും അളിഞ്ഞ കമന്റുകള്‍ക്കിടയിലും പടം കാണാന്‍ തന്നെ തീരുമാനിച്ചു. അല്ലേലും ആരെയെങ്കിലും പേടിച്ചു തിരികെ പോവുന്ന സ്വഭാവം എന്റെ അമ്മക്കു പണ്ടേ ഇല്ല. ലോകത്ത് ആരെയും വക വക്കാത്ത പപ്പായുടെ കൂടെ ജീവിക്കുന്നതിന്റെ ഗുണം!

ടിക്കറ്റെടുക്കാന്‍ താമസിച്ചപ്പോള്‍ ഫസ്റ്റ് ക്ലാസ് ആയിരുന്നെങ്കിലും തിരക്കു മൂലം സീറ്റ് കിട്ടിയത് സെക്കന്‍ഡ് ക്ലാസ് ബെഞ്ചുകളോട് ചേര്‍ന്ന്. ഒന്നാമത് പേ പിടിച്ച ഇവന്മാരുടെ സംസാരത്തില്‍ ഒരു വ്രിത്തികെട്ട ഒരു ചുവയാണു, അതിനിടയില്‍ അതിലും അസഹനീയമായ വ്രിത്തികെട്ട കമന്റുകളുടെയും ഇടയില്‍ പടം തുടങ്ങി. ലാലേട്ടനെ കാണിച്ചപ്പോള്‍ തുടങ്ങിയ കൈയ്യടിയും ആഹ്ലാദ പ്രകടനവും കൊണ്ട് തിയേറ്റര്‍ പ്രകമ്പനം കൊള്ളുന്നു. ഞാനും ചേച്ചിയും ത്രില്‍ അടിച്ചിരിക്കുന്നു. ആന്റിയും അമ്മയും അസ്വസ്ഥര്‍ ആണെങ്കിലും പടം ആസ്വദിക്കാന്‍ തുടങ്ങിയിരിക്കുന്നു.

പതിമൂന്നു വയസ്സുകാരന്റെ ആഹ്ലാദം സില്‍ക്കിന്റെ പൊക്കിളും ആടു തോമയുടെ മുണ്ടു പറിച്ചടിയും കണ്ടു അതിന്റെ പരമോന്നതിയില്‍ എത്തി നില്‍ക്കുന്നു. അന്നു എന്തു സിനിമ....ആക്ഷന്‍, പീസു സീനുകള്‍, നല്ല പാട്ടുകള്‍, തമാശ....എന്റെ സിനിമാസ്വാദനം തുടങ്ങുന്നതും അവസാനിക്കുന്നതും ഇതിലൊക്കെ തന്നെ. പടം നന്നായി ആസ്വദിച്ചു. ഒരു വല്ലാത്ത ഫീലിങ്ങ് ആയിരുന്നു ആ സിനിമ കഴിഞ്ഞപ്പോളേക്കും എനിക്ക്. സിനിമയേ കുറിച്ചുള്ള എന്റെ അന്നത്തെ ഒരു ധാരണ തന്നെ മാറ്റി ആ പടം. പടം കഴിഞ്ഞു ഇറങ്ങിയപ്പോള്‍ അമ്മയും ആന്റിയും ഒരേ സ്വരത്തില്‍ പറഞ്ഞു ‘ഇനി ഇവിടേക്ക് ഇല്ല’... അതില്‍ പിന്നെ അവര്‍ മുവാറ്റുപുഴ അപ്സര തിയേറ്ററില്‍ പടം കാണാന്‍ പോയിട്ടില്ല.

മലയാള സിനിമയില്‍ എന്നല്ല ലോക സിനിമയില്‍ ആടു തോമയെ അവതരിപ്പിക്കാന്‍ ആരും ഇല്ല, ഇനി ഉണ്ടാകില്ല എന്നറിയിച്ച് മനസ്സറിഞ്ഞ് ലാലേട്ടന്‍ അഭിനയിച്ച പടം. നേക്കഡ് കാര്‍ഡ്സ് വച്ചു ചീട്ടു കളിക്കുമ്പോള്‍, പുലിക്കോടന്‍ (കുറ്റിക്കാടന്‍ എന്നു മാറ്റി) പോലീസ് അന്വേഷിക്കുന്നു എന്നു പറയുമ്പോള്‍ മണിയന്‍ പോലീസിനോട് (ജോണീ) കോഴി പപ്പു കൊണ്ട് ചെവിയില്‍ ചുറ്റിച്ചു ഒരു കണ്ണടച്ച് ‘എന്തിനാ പെങ്ങളെ അലോചിക്കാനാ?’ എന്നു ചോദിക്കുന്ന സീന്‍ അഭിനയിക്കാന്‍, മുണ്ടു പറിച്ചടിക്കുന്ന ആക്ഷന്‍ സീനുകളില്‍ അഭിനയിക്കാന്‍, സില്‍ക്കുമൊത്തുള്ള സീനുകളില്‍ അഭിനയിക്കാന്‍, തുടര്‍ന്നു പഠിക്കാന്‍ ഉള്ള ആഗ്രഹമാണു പ്രതിഭ ട്യൂട്ടോറിയല്‍ എന്നു ബഷീര്‍ പറയുമ്പോള്‍ കണ്ണുകള്‍ കാണാന്‍ വയ്യെങ്കിലും മുഖത്തുള്ള എക്സ്പ്രഷന്‍സ് വരുത്താന്‍, അമ്മയോടും പെങ്ങളോടും അച്ചനോടുമുള്ള മനസ്സു നിറയെ ഉള്ള സ്നേഹം ഒരു പ്രെത്യേക രീതിയില്‍ അവതരിപ്പിക്കാന്‍, പുലിക്കോടനുമായിട്ടുള്ള ഓരോ കൂട്ടി മുട്ടലിലും കാണുന്ന സംഘട്ടന രംഗങ്ങള്‍ കാണിക്കാനും, പൊന്നു ചേര്‍ത്തു വിളിക്കരുതെന്ന് പറഞ്ഞെങ്കിലും അങ്ങനെയേ വിളിക്കൂ എന്നു തുടങ്ങുന്ന സീനിയില്‍ ശരീരം അല്പം ഇട്ടാട്ടിയുള്ള പ്രകടനം നടത്താന്‍, പൌരുഷത്തിന്റെ അടയാളം റേബാന്‍ ഗ്ലാസ്സ് എന്നു കേരളത്തിനു കാണിച്ചു തന്ന, പാച്ചുവേട്ടന്റെ കയ്യില്‍ ബാലുവിനു കോടുക്കാന്‍ സൂക്ഷിച്ചിരുന്ന മുത്തം കൊടുക്കാന്‍, എന്തിനു ‘പൂക്കോയ പുലയാടി മോനേ’ എന്നു അത്രയും ധാര്‍ഷ്ട്യത്തോടെ വിളിക്കാന്‍ ഈ ലോകത്താരുണ്ട്??

ഇത്രയും എഴുതാന്‍ കാരണം.......ഇന്നു ജോലി കഴിഞ്ഞു വന്നപ്പം ഈ രണ്ടായിരത്തി എട്ടില്‍ ഇക്കൊല്ലം ആദ്യമായി സ്ഫടികം വീണ്ടും ഇട്ടിരിക്കുന്നു.കാണാന്‍ അന്നത്തെ പോലെ വ്രിത്തികെട്ട കാക്കാന്മാര്‍ ചുറ്റും ഇല്ലെങ്കിലും അമ്മ കൂടെ ഉണ്ട്, ഒരു പക്ഷെ തൊണ്ണൂറ്റി അഞ്ചിനു ശേഷം ഒരു മുപ്പതാമത്തെ തവണ എങ്കിലും. ഇനിയും ഈ കൊല്ലം പത്തു പ്രാവശ്യം എങ്കിലും ഞാന്‍ ഈ പടം കാണുമെന്നുള്ളത് ഉറപ്പാണു. സിനിമയെ പാഷനായി കാണാന്‍, ഒരു മതമായി കാണാന്‍ കൈയ്യില്‍ കാശില്ലെങ്കിലും മക്കളെ രണ്ടു പേരെയും എല്ലാ മാസവും മുടി വെട്ടാന്‍ മുവാറ്റുപുഴ ടൌണില്‍ ബസ് കയറ്റി വിട്ടിരുന്ന, അതോടൊപ്പം അതു കഴിഞ്ഞ് ഒരു സിനിമ കാണാന്‍ ഉള്ള കാശും കണ്ടെത്തി തന്നിരുന്ന എന്റെ പപ്പയോടും മോഹന്‍ ലാല്‍ എന്ന നടന വിസ്മയത്തോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു.

ജോധ അക്ബര്‍

ഇന്നലെ ജോധ അക്ബര്‍ എന്ന ഹിന്ദി സിനിമ കണ്ടു. അതിന്റെ ട്രെയിലറിന്റെ ആകര്‍ഷണിയത മൂലം ആണു തിയേറ്ററില്‍ തന്നെ പോയി കാണണം എന്ന മോഹം തോന്നാന്‍ കാരണം. വര്‍ഷങ്ങള്‍ക്കു ശേഷം ആണു ഒരു ഹിന്ദി സിനിമ ഇവിടെ തിയേറ്ററില്‍ കാണാന്‍ പോവുന്നത്. അവസാനമായി തിയേറ്ററില്‍ വച്ചു കണ്ട പടം ‘യാദേന്‍’ എന്ന പടം ആയിരുന്നു.

ജോധാ അക്ബറിനെ കുറിച്ച് ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍ ‘അതി മനോഹരമായ കഥ, അതിലും മനോഹരമായ ഫ്രേയിംസ്’. ഹ്രിദിക് റോഷനു എന്നെന്നും അഭിമാനിക്കാന്‍ വക നല്‍കുന്ന പടം. ഹ്രിദിക്ക് റോഷന്‍ തന്റെ ഭാഗം അതി മനോഹരമാക്കി. ഹ്രിദിക്ക് റൊഷന്റെ ഇന്നു വരെ കാണാത്ത എടുപ്പും ഗാംഭ്യീര്യവും ഈ പടത്തില്‍ കാണാം. അശൊക എന്ന പടത്തിലെ അശോക ചക്രവര്‍ത്തിയെ അവതരിപ്പിച്ച ഷാരൂഖ് ഖാന്‍ (ലോകത്തുള്ള സകല നല്ല നടന്മാരെയും പുച്ഛിക്കുകയാണു ഞാന്‍ ഈ പേരു ടൈപ്പ് ചെയ്യുന്നതു വഴി, മാപ്പാക്കുക) എന്ന നടന്‍ (???) ആണല്ലോ ഹിന്ദി സിനിമയില്‍ പുതു തലമുറയുടെ മുന്നില്‍ ഉള്ള ഗാംഭീര്യം നിറഞ്ഞ പൌരുഷ്യത്തിന്റെ പര്യായമായ ചരിത്ര കഥാപാത്രം. അതെത്ര മാത്രം കുളം ആക്കാന്‍ കഴിയുന്നോ അത്ര മാത്രം തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു ഷാറൂഖ് കൈയ്യില്‍ കൊടുത്തിരുന്നല്ലോ. അതൊക്കെയ് വച്ചു കമ്പേര്‍ ചെയ്താല്‍ ഹ്രിദിക് റോഷന്റെ അക്ബര്‍ കഥാപാത്രം ഓസ്കാര്‍ ആണു. അതു പോലെ തന്നെ സുജമാല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സൂനു സൂദും തന്റെ ഭാഗം മനോഹരമാക്കി.

ബാക്ക് ഗ്രൌണ്ട് മ്യൂസിക്ക് വളരെ നല്ലതായിരുന്നു, പ്രെത്യേകിച്ചും വാള്‍ പയറ്റ് രംഗങ്ങളില്‍. ഇതിലുമൊക്കെ മികച്ചു നിന്നതു അസുതോഷ് ഗോവാരിക്കറിന്റെ ഡയറക്ഷന്‍ തന്നെ. അതി മനോഹരമായ ഫ്രേയിംസിലൂടെ പടത്തിനെ ഒരു അനുഭവം ആക്കി മാറ്റുകയായിരുന്നു ഈ ഗിഫ്റ്റഡ് ഡയറക്ടര്‍. സ്വദേശ്, ലഗാന്‍ തുടങ്ങിയ തന്റെ മുന്‍കാല ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ചിത്രം. ലാര്‍ജ് ഫ്രേയിം ഷോട്ട്സ് ഒക്കെ ഒന്നു കാണേണ്ടതു തന്നെ. ഗാന രംഗങ്ങള്‍ ഒക്കെ സൂപ്പര്‍ ആയിട്ടൊണ്ട്. ഇന്‍ഡ്യന്‍ സിനിമയില്‍ ഇത്രയും മനോഹരമായി വൈഡ് സ്ക്രീന്‍ ഷോട്ട്സ് ഇത്രയും മനോഹരമായി കണ്ടിട്ടുണ്ടൊ എന്നുള്ളത് എനിക്കു സംശയമാണു.

സുജമാല്‍ എന്ന റോള്‍ അവതരിപ്പിക്കാന്‍ സൂനു സൂദിനെ പോലെ ആളുകള്‍ ഒത്തിരി തിരിച്ചറിയാത്ത നടനെ തിരഞ്ഞെടുത്തത് മറ്റോരു പ്ലസ് പോയിന്റാണു. കാരണം ആ റോളില്‍ നായക നിരയില്‍ ഉള്ള ഒരു നടനായിരുന്നു എങ്കില്‍ പ്രേക്ഷകരുടെ സുജപാലിനെ കുറിച്ചുള്ള ചിന്തകള്‍ മറ്റൊരു തലത്തിലേക്കു മാറിയേനെ. ഐശ്യര്യാ റായ് എങ്ങനെ ഒരു നടി ആയി (സൌന്ദര്യം മാത്രം മതിയോ??) എന്നു ചിലരെങ്കിലും വീണ്ടും ചിന്തിക്കും. പതിവു പോലെ യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ തനിക്കു ചെയ്യാന്‍ പറ്റുന്നത് ഐശ്യര്യ ചെയ്തു വച്ചിട്ടുണ്ട്.

പടം രണ്ടാം പകുതി തുടങ്ങിയപ്പോള്‍ ഒരു ചീസി റൊമാന്റിക്ക് ഹിന്ദി സിനിമ ആയി മാറുകയാണോ എന്നു സംശയം തോന്നിയെങ്കിലും അഞ്ചു മിനിറ്റിനകം പടം വീണ്ടും ഓണ്‍ ട്രാക്ക് ആയി. മൂന്നര മണിക്കൂറോളം ഉള്ള സിനിമ ആണെങ്കിലും ജോധാ അക്ബര്‍ ഒട്ടും ബോര്‍ അടിക്കില്ല.

ഈ പടം എല്ലാവരും കാണണം എന്നു തന്നെ ആണു എന്റെ അഭിപ്രായം. ചരിത്രപരമായി ഒത്തിരി തെറ്റുകള്‍ ഈ പടത്തില്‍ ഉണ്ടെന്നു പറയുന്നു. പക്ഷെ വൈ ബോദര്‍? നല്ലൊരു പടം, അതിന്റേതായ രീതിയില്‍ കാണുക, അത്ര മാത്രം. ഹിന്ദു മുസ്ലീം മത മൈത്രിയുടെ ഒരു നല്ല ഉദാഹരണം കൂടി ആണീ പടം, പ്രെത്യേകിച്ചും ബിജെപ്പിയും വി എച്ച് പിയും മറ്റും ഇന്‍ഡ്യയെ ഹിന്ദു രാഷ്ട്രം മാത്രം ആക്കാന്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍.

സഞ്ചാരം (ദ ജേര്‍ണി)

ഇന്നു ‘സഞ്ചാരം‘ (ദ ജേര്‍ണി) എന്ന ഫിലിം കണ്ടു. കുറേ കാലം ആയി കാണണം എന്നു കരുതിയിരുന്ന ഒരു ഫിലിം ആയിരുന്നു ഇത്. രണ്ടു ദിവസം മുന്‍പു എന്റെ ഒരു കൂട്ടുകാരന്‍ ബാംഗ്ലൂരില്‍ നിന്നും വിളിച്ചു പറഞ്ഞു ഇതു നെറ്റ്ഫ്ലിക്സീന്റെ (നെറ്റ്ഫ്ലിക്സ് അവന്‍ അടക്കം നാട്ടില്‍ പലരും കാണുന്നത് എന്റെ പാസ്സ് വേര്‍ഡ് ഉപയോഗിച്ചാണു) മൂവി വ്യൂവറില്‍ കീടപ്പുണ്ട് കാണണം എന്നു. എന്നാ പിന്നെ കണ്ടേക്കാം എന്നു കരുതി.

ഒരു മണിക്കൂര്‍ നാല്‍പ്പത്തി ഏഴു മിനിറ്റു നീണ്ടു നില്‍ക്കുന്ന ചിത്രം. സംവിധായിക ഇവിടെ ഷിക്കാഗോയില്‍ ഉള്ള ഒരു ലിജി പുല്ലാപ്പിള്ളി. ചെറുപ്പത്തിലെ കളിച്ചു വളര്‍ന്ന രണ്ടു പെണ്‍കുട്ടികള്‍ പരസ്പരം ലവേര്‍സ് ആയി മാറുന്ന കഥയാണു ഇതു. ഒരു അവാര്‍ഡ് സിനിമയുടെ മൂഡില്‍ നിന്നും ഇഴച്ചില്‍ ഇല്ലാതെ പടം മുന്നോട്ടു കൊണ്ടു പോയി അവസാനിപ്പിച്ചു എന്നുള്ളതാണു ലിജി അര്‍ഹിക്കുന്ന ആദ്യ പ്രശംസ. രണ്ടാമത്തെ കാര്യം ഒരു ലെസ്ബിയന്‍ റിലേഷന്‍ഷിപ്പ് അവതരിപ്പിക്കാന്‍ കാണിച്ച ധൈര്യം ആണു, അതും മലയാളത്തില്‍. മെയിന്‍ കഥാപാത്രങ്ങളേ അവതരിപ്പിച്ച രണ്ടു പേരും (കിരണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുഹാസിനി നായരും, ഡിലൈല എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രുതി മേനോനും)വളരെ അഭിനന്ദനം അര്‍ഹിക്കുന്നു. കെ പി എ സി ലളിത പതിവു പോലെ അഭിനയത്തില്‍ വളരെ മികച്ചു നില്‍ക്കുന്നു.

പടത്തില്‍ ഒരുപാടു കുറവുകള്‍ ഉണ്ടെങ്കിലും നല്ലൊരു ബോള്‍ഡായ തീം അതി മനോഹരമായി തന്നെ പറഞ്ഞ ലിജിക്കു ഇനിയും നല്ല പടങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ എടുക്കാന്‍ കഴിയട്ടെ എന്നു ആശംസിക്കുന്നു.