Thursday, August 14, 2008

കുസേലന്‍ കഥ പറഞ്ഞപ്പോള്‍...

കുസേലന്‍ കണ്ടു....കാണുന്നതിനു മുന്നം ഉറപ്പായിരുന്നു പശുപതി ഉഗ്രന്‍ ആയിരിക്കും എന്നു. അദ്ദേഹത്തിന്റെ അഭിനയം ഒരിക്കലും എന്നെ നിരാശപ്പെടുത്തിയിട്ടില്ല.

ചുരുക്കത്തില്‍ പറഞ്ഞാല്‍ കുസേലന്‍ കാണാന്‍ ഉള്ള കാരണം രജനി ആയിരുന്നില്ല, നയന്‍ താര ആയിരുന്നു. നയന്‍ താര ഒരു വീക്ക്നസ്സ് ആയിരിക്കുന്നു ഞങ്ങള്‍ കുറച്ചു ചെറുപ്പക്കാരുടെ ഇടയില്‍. പക്ഷെ രജനി പടം പാണ്ടികളുടെ ഇരുന്നു കാണുക എന്നു പറഞ്ഞാലും രസം ഉള്ള കാര്യം ആണു. .മലയാളികളുടെ ജാഡ തെണ്ടിത്തരം ഒന്നും അവര്‍ക്കില്ല. അവര്‍ മൂവി ആസ്വദിക്കുന്നു, തങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നു. നയന്‍ താര നിരാശപ്പെടുത്തിയില്ല...രണ്ടു പാട്ടു സീന്‍ ഉണ്ടായിരുന്നു, അതില്‍ കൂടുതല്‍ എന്തു പ്രതീക്ഷിക്കാന്‍.

പശുപതിയുടെ അഭിനയം കണ്ടു കഴിഞ്ഞാല്‍ ശ്രീനിയുടെ ആസനത്തില്‍ പടക്കം വച്ചു പൊട്ടിച്ചോടിക്കാന്‍ തോന്നും. ശ്രീനി പക്കാ ഓവര്‍ ആയിരുന്നു എന്നു ഞാന്‍ റിവ്യൂവില്‍ എഴുതിയപ്പോള്‍ കുറ്റം പറഞ്ഞവര്‍ പശുപതിയുടെ ബാര്‍ബര്‍ ബാലന്‍ ഒന്നു കാണുക. എനിക്കതേ പറയാന്‍ ഉള്ളു.

പിന്നെ ഒള്ളതു പറയാമല്ലോ....മമ്മൂട്ടി ഗദ്ഗദിച്ചു ഗദ്ഗദിച്ചു ഓവര്‍ ആക്കിയ സീനൊക്കെ രജനി നന്നാക്കിയിട്ടുണ്ട്. രജനിയുടെ കരച്ചില്‍ ഒക്കെ ആദ്യം ആയിട്ടാണു സിനിമയില്‍ കാണിക്കുന്നതു എന്നു തോന്നുന്നു. രജനിയുടെ ഫാന്‍സ് പ്രതീക്ഷിക്കുന്ന എന്തെങ്കിലും ഈ പടത്തില്‍ ഉണ്ടായിട്ടുണ്ടോ ആവോ....!!!

6 comments:

റോഷ്|RosH said...

കുചേലന്‍ കണ്ടില്ല. കഥ പറയുമ്പോള്‍ നേരത്തെ കണ്ടിരുന്നു.

താങ്കള്‍ പറയുമ്പോലെ, ശ്രീനിവാസനോ മമ്മൂട്ടിയോ അഭിനയിച്ചു ഓവര്‍ ആക്കിയെന്നു എനിക്ക് തോന്നിയില്ല. പിന്നെ കുചേലന്‍ കാണാത്തത് കൊണ്ട് പശുപതിയുടെ അഭിനയം എങ്ങനെയുണ്ടെന്നു അറിയില്ല. ശരിക്ക് പറഞ്ഞാല്‍ കുചേലന്‍ കാണാന്‍ വലിയ ആഗ്രഹമൊന്നുമില്ല. കാരണം, ചന്ദ്രമുഖി അല്പം വൈകിയാണെങ്കിലും കണ്ടിരുന്നു. മണിചിത്ത്ര താഴ് പോലെയുള്ള ഒരു ക്ലാസ് ചിത്രം അലംബാക്കിയ പി . വാസു കഥപറയുമ്പോള്‍ എങ്ങനെയെടുക്കുമെന്നുള്ള പേടി കൊണ്ടായിരുന്നു അത്. പിന്നെ നയന്‍താരയും , രജനി ഒരു മണിക്കൂര്‍ നിരഞാടുകയാനെന്നും ഒക്കെ കേട്ടപ്പോള്‍ തീരെ വേണ്ടാതായി. വടിവേലുവിന്റെ കുറെ വളിപ്പുകളും ഉണ്ടെന്നറിഞ്ഞ്. എന്തായാലും കഥ പറയുമ്പോള്‍ പോലെ ഒരു മികച്ച സിനിമ എഴുതുകയും നിര്‍മ്മിക്കുകയും ചെയ്ത ശ്രീനിവാസനെ ഇത്രയ്ക്കു തെറി വിളിക്കേണ്ട കാര്യമുണ്ടായിരുന്നില്ല.

റോഷ്|RosH said...

വിന്‍സിന്റെ എല്ലാ പോസ്റ്റുകളും ഒന്നോടിച്ചു വായിച്ചു, കഥ പറയുംപോള്‍, ജോദ്ധാ അക്ബര്‍ എന്നീ സിനിമകളെ കുറിച്ചു എഴുതിയതും , വായിച്ചു. സിനിമയില്‍ ദാരിദ്ര്യം പറയാന്‍ പാടില്ലെന്ന വാദം കൊള്ളാം. ഇഷ്ടപ്പെട്ടു. സിനിമ വിനോദം മാത്രമല്ല കല കൂടിയാണെന്ന് സത്യജിത് റായിയും, ദിസീക്കയുമൊക്കെ കാണുന്ന വിന്‍സ് മറന്നു പോയോ?? അതോ നയന്താരയുടെ മേനിക്കൊഴുപ്പ് കണ്ടു അതൊക്കെ മറന്നോ? :-)
പിന്നെ ജോദ്ധാ അക്ബര്‍ - വിന്‍സ് ചിക്കാഗോയില്‍ ആയിരുന്നിട്ടും, ഇങ്ങനെയൊരു അഭിപ്രായം പറയുമെന്ന് പ്രതീക്ഷിച്ചില്ല. സഖാവ് "ട്രോയ്" കണ്ടിട്ടില്ലേ?

narikkunnan said...

കുസേലന്‍ കണ്ടിട്ടില്ല. എങ്കിലും, പടം പ്രതീക്ഷിച്ച വിജയം നല്‍കിയില്ലന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞു. വിന്‍സിന്റെ ആസ്വാദന ശൈലി എന്താണെന്ന് ഏകദേശം മനസ്സിലാകുന്നു. എങ്കിലും കഥപറയുമ്പോള്‍ നല്‍കിയ ഒരു സുഖം കുസേലന്റെ അവതരണത്തില്‍ കണ്ടില്ലെന്നാണ് കണ്ടവര്‍ പറഞ്ഞത്. നയന്‍താരയുടെ മേനിക്കൊഴുപ്പ് കാണാന്‍ മാത്രം കുസേലന്‍ കാണാന്‍ പോകുന്നതിനോട് എനിക്കു യോജിപ്പില്ല. വേണ്ടാത്ത രംഗങ്ങളും, പാട്ടുകളും കുത്തിനിറച്ച് ഫാന്‍സിനെ ത്രിപ്തിപ്പെടുത്തുന്ന പരിപാടി മലയാളത്തിലും തുടങ്ങിയിട്ടുണ്ടെങ്കിലും ‘കഥപറയുമ്പോള്‍’ വളരെ വിത്യസ്തമായിരുന്നു.

സസ്നേഹം
നരിക്കുന്നന്‍

വിന്‍സ് said...

കമന്റു ചെയ്തതിനു നന്ദി. കണ്ടവര്‍ പറഞ്ഞ അഭിപ്രായം കണക്കിലാക്കണ്ട. രണ്ടും കണ്ട ഒരാളുടെ അഭിപ്രായമായി കണക്കാക്കിയാല്‍ മതി. ഈ പടം കാണാന്‍ കാരണം നയന്‍താരയും, രജനിയും മാത്രം ഉള്ളതു കൊണ്ടാണെന്നതു സത്യം തന്നെ ആണു. ശ്രീനിവാസന്റെ എഴുത്തിനെ ഞാന്‍ കുറ്റം പറഞ്ഞിട്ടില്ല, പക്ഷെ ശ്രീനി ഒരു നല്ല നടന്‍ ആണെന്നൊരിക്കലും എനിക്കു അംഗീകരിക്കാന്‍ കഴിയില്ല.

നയന്‍ താരയുടെ മേനി കൊഴുപ്പു കാണിച്ചു കൊണ്ടുള്ള ഒരു പാട്ടു സീന്‍ ഉണ്ടെങ്കില്‍ എന്താണു അതിനു കുഴപ്പം?? കഥ പറയുമ്പോള്‍ എന്ന സിനിമയില്‍ സിഗരറ്റ് വലിക്കേണ്ടവര്‍ക്കും, മൂത്രം ഒഴിക്കാന്‍ പോവേണ്ടവര്‍ക്കും വേണ്ടി മാത്രമായി ഒരു പാട്ടു സീന്‍ ഇല്ലായിരുന്നൊ?? അതിലൊക്കെ എത്രയോ കളര്‍ഫുളും സിനിമോട്ടോഗ്രഫിയും ആയിരുന്നു കുസേലനിലെ ഈ ഗാന രംഗത്ത്.

എല്ലാം കണ്ണടച്ചു എതിര്‍ക്കേണ്ട കാര്യം ഇല്ല......പി വാസു ആണു ഈ പടം സംവിധാനം ചെയ്തതു എന്നു പറയത്തില്ല. ചന്ദ്രമുഖി എന്ന വളിപ്പല്ല ഈ പടം. മാത്രം അല്ല പശുപതിയുടെ അഭിനയം മാത്രം മതി ഈ പടം കണ്ടിരിക്കാന്‍. എന്തു കൊണ്ടും കഥ പറയുമ്പോള്‍ എന്ന ചിത്രത്തിനേക്കാള്‍ ഒരു പത്തു മടങ്ങു നല്ലതാണു കുസേലന്‍ എന്ന തമിഴ് പടം.

വിന്‍സ് said...

സിനിമയില്‍ ദാരിദ്രം പറയരുതെന്നല്ല ഞാന്‍ ഉദ്ദ്യേശിച്ചത്..പക്ഷെ അമിതമായാല്‍ ചളം ആവും. കഥ പറയുമ്പോളില്‍ ഓവറോടോവര്‍ തന്നെ ആയിരുന്നു. സത്യജിത് റായ് ദാരിദ്ര്യം പറഞ്ഞപ്പോള്‍ അതിലൊരു കാവ്യ ഭംഗി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പടങ്ങളോടൊക്കെ ഉപമിക്കാന്‍ ഇന്‍ഡ്യയില്‍ മറ്റൊരു സംവിധായകനോ??

ട്രോയ് എന്ന ചിത്രത്തിനേക്കാളും എനിക്കു ജോദ്ദാ അക്ബര്‍ ഇഷ്ടപെട്ടിരുന്നു. മാത്രം അല്ല അതിലെ ലാര്‍ജ് ഫോര്‍മാറ്റ് എന്നെ വളരെ നന്നായി ആകര്‍ഷിക്കുകയും ചെയ്തിരുന്നു.

Yonni said...

...പിന്നെ ഒള്ളതു പറയാമല്ലോ....മമ്മൂട്ടി ഗദ്ഗദിച്ചു ഗദ്ഗദിച്ചു ഓവര്‍ ആക്കിയ സീനൊക്കെ രജനി നന്നാക്കിയിട്ടുണ്ട്


....e ORU VACHAKAM EZHUTHAN VENDI MATHRAMALLEDAA PONNU MONE NEE ITHELLAM EZHUTHIYATH....NIRTHI VERE VALLA PANIKKUM PODAAAAAAA....

KUROSOVAYUM...SATYAJITHRAYUM ENTHU THETTU CHEYTHITAA..NEE.AVARUDEYOKKE PERUKAL OKKE VACHIRIKKUNNATH???MOHANLALINE VACHU IVARONNUM PADAM EDUTHITTILLAAA TAAAA....
..

KUROSOVA POLUM...KUROSOVA..