Wednesday, March 26, 2008

ജോധ അക്ബര്‍

ഇന്നലെ ജോധ അക്ബര്‍ എന്ന ഹിന്ദി സിനിമ കണ്ടു. അതിന്റെ ട്രെയിലറിന്റെ ആകര്‍ഷണിയത മൂലം ആണു തിയേറ്ററില്‍ തന്നെ പോയി കാണണം എന്ന മോഹം തോന്നാന്‍ കാരണം. വര്‍ഷങ്ങള്‍ക്കു ശേഷം ആണു ഒരു ഹിന്ദി സിനിമ ഇവിടെ തിയേറ്ററില്‍ കാണാന്‍ പോവുന്നത്. അവസാനമായി തിയേറ്ററില്‍ വച്ചു കണ്ട പടം ‘യാദേന്‍’ എന്ന പടം ആയിരുന്നു.

ജോധാ അക്ബറിനെ കുറിച്ച് ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍ ‘അതി മനോഹരമായ കഥ, അതിലും മനോഹരമായ ഫ്രേയിംസ്’. ഹ്രിദിക് റോഷനു എന്നെന്നും അഭിമാനിക്കാന്‍ വക നല്‍കുന്ന പടം. ഹ്രിദിക്ക് റോഷന്‍ തന്റെ ഭാഗം അതി മനോഹരമാക്കി. ഹ്രിദിക്ക് റൊഷന്റെ ഇന്നു വരെ കാണാത്ത എടുപ്പും ഗാംഭ്യീര്യവും ഈ പടത്തില്‍ കാണാം. അശൊക എന്ന പടത്തിലെ അശോക ചക്രവര്‍ത്തിയെ അവതരിപ്പിച്ച ഷാരൂഖ് ഖാന്‍ (ലോകത്തുള്ള സകല നല്ല നടന്മാരെയും പുച്ഛിക്കുകയാണു ഞാന്‍ ഈ പേരു ടൈപ്പ് ചെയ്യുന്നതു വഴി, മാപ്പാക്കുക) എന്ന നടന്‍ (???) ആണല്ലോ ഹിന്ദി സിനിമയില്‍ പുതു തലമുറയുടെ മുന്നില്‍ ഉള്ള ഗാംഭീര്യം നിറഞ്ഞ പൌരുഷ്യത്തിന്റെ പര്യായമായ ചരിത്ര കഥാപാത്രം. അതെത്ര മാത്രം കുളം ആക്കാന്‍ കഴിയുന്നോ അത്ര മാത്രം തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു ഷാറൂഖ് കൈയ്യില്‍ കൊടുത്തിരുന്നല്ലോ. അതൊക്കെയ് വച്ചു കമ്പേര്‍ ചെയ്താല്‍ ഹ്രിദിക് റോഷന്റെ അക്ബര്‍ കഥാപാത്രം ഓസ്കാര്‍ ആണു. അതു പോലെ തന്നെ സുജമാല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സൂനു സൂദും തന്റെ ഭാഗം മനോഹരമാക്കി.

ബാക്ക് ഗ്രൌണ്ട് മ്യൂസിക്ക് വളരെ നല്ലതായിരുന്നു, പ്രെത്യേകിച്ചും വാള്‍ പയറ്റ് രംഗങ്ങളില്‍. ഇതിലുമൊക്കെ മികച്ചു നിന്നതു അസുതോഷ് ഗോവാരിക്കറിന്റെ ഡയറക്ഷന്‍ തന്നെ. അതി മനോഹരമായ ഫ്രേയിംസിലൂടെ പടത്തിനെ ഒരു അനുഭവം ആക്കി മാറ്റുകയായിരുന്നു ഈ ഗിഫ്റ്റഡ് ഡയറക്ടര്‍. സ്വദേശ്, ലഗാന്‍ തുടങ്ങിയ തന്റെ മുന്‍കാല ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ചിത്രം. ലാര്‍ജ് ഫ്രേയിം ഷോട്ട്സ് ഒക്കെ ഒന്നു കാണേണ്ടതു തന്നെ. ഗാന രംഗങ്ങള്‍ ഒക്കെ സൂപ്പര്‍ ആയിട്ടൊണ്ട്. ഇന്‍ഡ്യന്‍ സിനിമയില്‍ ഇത്രയും മനോഹരമായി വൈഡ് സ്ക്രീന്‍ ഷോട്ട്സ് ഇത്രയും മനോഹരമായി കണ്ടിട്ടുണ്ടൊ എന്നുള്ളത് എനിക്കു സംശയമാണു.

സുജമാല്‍ എന്ന റോള്‍ അവതരിപ്പിക്കാന്‍ സൂനു സൂദിനെ പോലെ ആളുകള്‍ ഒത്തിരി തിരിച്ചറിയാത്ത നടനെ തിരഞ്ഞെടുത്തത് മറ്റോരു പ്ലസ് പോയിന്റാണു. കാരണം ആ റോളില്‍ നായക നിരയില്‍ ഉള്ള ഒരു നടനായിരുന്നു എങ്കില്‍ പ്രേക്ഷകരുടെ സുജപാലിനെ കുറിച്ചുള്ള ചിന്തകള്‍ മറ്റൊരു തലത്തിലേക്കു മാറിയേനെ. ഐശ്യര്യാ റായ് എങ്ങനെ ഒരു നടി ആയി (സൌന്ദര്യം മാത്രം മതിയോ??) എന്നു ചിലരെങ്കിലും വീണ്ടും ചിന്തിക്കും. പതിവു പോലെ യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ തനിക്കു ചെയ്യാന്‍ പറ്റുന്നത് ഐശ്യര്യ ചെയ്തു വച്ചിട്ടുണ്ട്.

പടം രണ്ടാം പകുതി തുടങ്ങിയപ്പോള്‍ ഒരു ചീസി റൊമാന്റിക്ക് ഹിന്ദി സിനിമ ആയി മാറുകയാണോ എന്നു സംശയം തോന്നിയെങ്കിലും അഞ്ചു മിനിറ്റിനകം പടം വീണ്ടും ഓണ്‍ ട്രാക്ക് ആയി. മൂന്നര മണിക്കൂറോളം ഉള്ള സിനിമ ആണെങ്കിലും ജോധാ അക്ബര്‍ ഒട്ടും ബോര്‍ അടിക്കില്ല.

ഈ പടം എല്ലാവരും കാണണം എന്നു തന്നെ ആണു എന്റെ അഭിപ്രായം. ചരിത്രപരമായി ഒത്തിരി തെറ്റുകള്‍ ഈ പടത്തില്‍ ഉണ്ടെന്നു പറയുന്നു. പക്ഷെ വൈ ബോദര്‍? നല്ലൊരു പടം, അതിന്റേതായ രീതിയില്‍ കാണുക, അത്ര മാത്രം. ഹിന്ദു മുസ്ലീം മത മൈത്രിയുടെ ഒരു നല്ല ഉദാഹരണം കൂടി ആണീ പടം, പ്രെത്യേകിച്ചും ബിജെപ്പിയും വി എച്ച് പിയും മറ്റും ഇന്‍ഡ്യയെ ഹിന്ദു രാഷ്ട്രം മാത്രം ആക്കാന്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍.

2 comments:

കാര്‍വര്‍ണം said...

ഞാനും ഈ സിനിമ കണ്ടു. ഇതേ അഭിപ്രായം.
ഉജ്ജ്വലമാക്കാവുന്ന പല സീനിലും ഐശ്വര്യ തൂണു പോലെ നില്‍ക്കുന്നകണ്ടു കരച്ചില്‍ വന്നു. എന്നാ ഫ്രെയിംസാ അല്ലേ.

പള്ളിക്കൂടത്തീ പോയപ്പോള്‍ ഹിന്ദി നേരെ ചൊവ്വേ പഠിക്കാത്തതില്‍ ഞാന്‍ ആത്മാര്‍തഥമായി വിഷമിച്ചത് അന്നാ

Babu Kalyanam said...

പടം നന്നായി എടുത്തിട്ടുണ്ട്, ഹൃതിക് കൊള്ളാം, നല്ല പാട്ടുകള് ഒക്കെ ശരി. പക്ഷെ, നല്ല കഥ? എന്ത് പുതുമ ആണുള്ളത് അതില്? കഴിഞ്ഞപ്പോള് ഒരു ശൂന്യതയാണ് തോന്നിയത് :-(